ഡേയ്.. ഇത്തവണയെങ്കിലും വരുമോഡേയ്.. ധ്രുവനച്ചത്തിരം പുതിയ റിലീസ് തീയ്യതി പുറത്ത്

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (12:33 IST)
ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിയാന്‍ വിക്രം- ഗൗതം മേനോന്‍ ചിത്രം മെയ് ഒന്നിന് റിലീസിന് തയ്യാറെടുക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ സംവിധാനം ചെയ്ത സിനിമ പല സമയങ്ങളിലായി റിലീസ് തീയ്യതി പ്രഖ്യാപിച്ചെങ്കിലും അതെല്ലാം തന്നെ നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ്- സൂര്യ സിനിമയായ റെട്രോയാകും വിക്രം സിനിമയ്ക്ക് ക്ലാഷായി എത്തുക. 2017ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ പല കാരണങ്ങള്‍ കൊണ്ട് റിലീസ് നീട്ടുകയായിരുന്നു. സ്‌പൈ ത്രില്ലറായ സിനിമയില്‍ റിതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, വിനായകന്‍, ദിവ്യദര്‍ശിനി എന്നിങ്ങനെ വലിയ താരനിരയാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍