വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 31 ന് ചിത്രം തിയേറ്ററുകളിലെത്തും. നിഖിലാ വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നായികയായി മോഹനൻ മനസ്സിൽ കണ്ടതും നിഖിലയെ തന്നെ. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.