കൊലതൂക്ക്, മാര്‍ക്കോയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ വിതരണാവകാശം വിറ്റുപോയത് 3 കോടിക്ക്, ജനുവരി ഒന്ന് മുതല്‍ തെലുങ്ക് റിലീസ്
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന ടാഗ് ലൈനോടെ എത്തിയ സിനിമ ടാഗ് ലൈനോട് നീതി പുലര്‍ത്തിയതോടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഒഴുകി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ സിനിമ വലിയ പ്രതികരണമാണ് നേടുന്നത്.