മലയാളത്തിലെ സർപ്രൈസ് ഹിറ്റ്, സൂക്ഷ്മദർശിനി ഒടിടിയിലേക്ക്

അഭിറാം മനോഹർ
ഞായര്‍, 15 ഡിസം‌ബര്‍ 2024 (13:36 IST)
മലയാളത്തില്‍ നസ്രിയ, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സൂക്ഷ്മദര്‍ശിനി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ജിതിന്‍ എം സി സംവിധാനം ചെയ്ത സിനിമ 50 കോടിയിലേറെ രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാകും സിനിമ റിലീസ് ചെയ്യുക എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
 
 ത്രില്ലര്‍ സിനിമയായ സൂക്ഷ്മദര്‍ശിനി അപ്രതീക്ഷിതമായ ട്വിസ്റ്റുകളാല്‍ സമ്പന്നമായ സിനിമയാണ്. ദൃശ്യത്തിനെ ഓര്‍മിപ്പിക്കുന്ന സിനിമയെന്ന പേര് വാങ്ങിയ സിനിമ വലിയ പ്രമോഷന്‍ ഗിമ്മിക്കുകളില്ലാതെയാണ് തിയേറ്ററുകളില്‍ ആള്‍ക്കാരെ നിറച്ചത്. സത്യന്‍ അന്തിക്കാടിന്റെ ആല്‍ഫ്രണ്ട് ഹിച്ച്‌കോക്കിന്റെയും മിശ്രണമാണ് സിനിമയെന്നാണ് സംവിധായകനും അവകാശപ്പെട്ടിരുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലാകും റിലീസെങ്കിലും സിനിമയുടെ റിലീസ് തീയ്യതി എന്നാകുമെന്ന കാര്യത്തില്‍ ഈതുവരെ വ്യക്തത വന്നിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article