ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂക്ഷ്മദര്‍ശിനി തിയേറ്ററിലെത്തി. ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് സൂക്ഷ്മദര്‍ശിനി. നസ്രിയ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍ ഒക്കെയുള്ള ഒരിടം. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം അവിടെയാണ് കഥ തുടങ്ങുന്നത്.
അങ്ങനയുള്ള ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ മാനുവൽ എന്ന കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് ഈ സിനിമ. ചുരുക്കി പറഞ്ഞാൽ, നസ്രിയയുടെയും ബേസിലിന്റെയും വാക്കുകൾ തന്നെ കടമെടുത്ത് പറയുകയാണെങ്കിൽ സത്യന്‍ അന്തിക്കാട് സിനിമകളുടെ പശ്ചാത്തലമുള്ള ഒരു ത്രില്ലര്‍ ചിത്രം, അതാണ് സൂക്ഷ്മദർശിനി. പ്രിയദർശിനി ഈസ് യൂണീക്ക് കാരക്ടർ. അത് അതിന്റെ ടോട്ടൽ പെർഫെക്ഷൻ നസ്രിയ ചെയ്‌യിട്ടുണ്ട്. ചില മൈന്യുട്ട് എക്സ്പ്രെഷൻ, ഡയലോഗ് ഡെലിവറി, വോയിസ് മോഡുലേഷൻ ഒക്കെ മനോഹരമാക്കി ചെയ്തിരിക്കുന്നു.
ബേസിലിന്റെ പ്രകടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മസ്റ്റ് വാച്ച് സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്നും ബേസിലിന്റേത് നെഗറ്റീവ് ഷേഡ് ഞെട്ടിക്കുമെന്നും ചിലര്‍ പറയുന്നു. ക്ളൈമാക്സിനോട് അടുപ്പിച്ച് ഒളിപ്പിച്ചുവെച്ച സസ്‌പെന്‍സ് കിടിലനാണെന്നുമാണ് മറ്റു ചിലര്‍ പറയുന്നത്. ആദ്യ പകുതി കണ്ടവര്‍ ചിത്രത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായങ്ങളെഴുതിയിരിക്കുകയാണ്. വളരെ കൗതുകരമാണ് ഒരു ചിത്രമാണ്. ഹിച്‍കോക്ക് ശൈലിയിലുള്ള നിഗൂഢതയാണ് ചിത്രത്തില്‍. നസ്രിയയുടെയും ബേസിലിന്റെയും മികച്ച പ്രകടനങ്ങള്‍ എന്നും അഭിപ്രായമുണ്ട്.