മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊങ്കാല. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ദിയാ ക്രിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, ബിബിന്‍ ജോര്‍ജ്,സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രൊഡ്യുസര്‍ ഡോണ തോമസ്, കോപ്രൊഡ്യൂസര്‍ – അനില്‍ പിള്ള, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – പ്രജിത രാജേന്ദ്രന്‍, ജിയോ ജെയിംസ്, ഛായാഗ്രഹണം – ദീപു ചന്ദ്രന്‍, എഡിറ്റര്‍ – കബില്‍ കൃഷ്ണ, സംഗീതം – രഞ്ജിന്‍ രാജ്, കലാസംവിധാനം – ബാവ, മേക്കപ്പ് – അഖില്‍ ടി.രാജ്, കോസ്റ്റ്യും – ഡിസൈന്‍ സൂര്യാ ശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സെവന്‍ ആര്‍ട്‌സ് മോഹന്‍, പിആര്‍ഒ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – അമല്‍ അനിരുദ്ധ്, ഡിസൈനര്‍ – ആര്‍ട്ടൊ കോര്‍പ്പസ്.