ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്‍, കെട്ടിപ്പിടിച്ച് പിരിഞ്ഞു: ഭാസിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ഓം പ്രകാശ്

നിഹാരിക കെ എസ്

വെള്ളി, 11 ഒക്‌ടോബര്‍ 2024 (08:18 IST)
മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്നാണ് ഇയാൾ പറയുന്നത്. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും നേരിൽ കണ്ടുവെന്നും ഇയാൾ പറയുന്നു.
 
തന്നെ കാണാനെത്തിയ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമുണ്ടെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന പയ്യന്‍ ആണെന്നാണ് ഓം പ്രകാശ് പറയുന്നത്. ഷേക്ക് ഹാന്റ് നല്‍കി കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. 
 
അതേസമയം, കേസില്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനായി. പോലീസ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയെടുത്തു. ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ മര്‍ട്ടിന്‍ അറിയിച്ചു. ഓം പ്രകാശ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ലെന്നും നടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍