നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (21:53 IST)
നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി
 
സെന്‍ട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോയത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍