ബേസിലിനൊപ്പം നസ്റിയ, ഈ കോമ്പോ കലക്കുമെന്ന് ആരാധകർ, സൂക്ഷ്മദർശിനി ഒരുങ്ങുന്നു

അഭിറാം മനോഹർ

വ്യാഴം, 13 ജൂണ്‍ 2024 (14:21 IST)
Basil joseph, Nazriya Nazeem
ബേസില്‍ ജോസഫും നസ്‌റിയ നസീമും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയായ സൂക്ഷ്മ ദര്‍ശിനിയുടെ സ്വിച്ച് ഓണ്‍ ചടങ്ങ് കഴിഞ്ഞു. നോണ്‍സെന്‍സ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള സി ജിതിനാണ് സൂക്ഷ്മദര്‍ശിനിയുടെ സംവിധായകന്‍. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈന്മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍,ഷൈജു ഖാലിദ് ,എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍വഹിക്കുന്നത്.
 
 എംസി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥയ്ക്ക് എം സി ജിതിന്‍,അതുല്‍ രാമചന്ദ്രന്‍,ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ശരണ്‍ വേലായുധന്‍ ക്യാമറയും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് നസ്‌റിയ വീണ്ടും മലയാളത്തില്‍ എത്തുന്നത്. ഗുരുവായൂര്‍ അമ്പലനടയിലാണ് ബേസില്‍ നായകനായെത്തിയ അവസാന സിനിമ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍