ദൃശ്യം 2 റിലീസായി, ഇനി 'എമ്പുരാന്‍' തിരക്കുകളിലേക്ക് ?മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുരളി ഗോപി !

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (15:12 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'എമ്പുരാന്‍' ആയി.2022 ലെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇപ്പോളിതാ ദൃശ്യം രണ്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് മുരളി ഗോപി. ഭ്രമരം എന്ന സിനിമയില്‍ തുടങ്ങി ലൂസിഫറും ദൃശ്യം രണ്ടും പിന്നിട്ട് 'എമ്പുരാന്‍' വരെ എത്തി നില്‍ക്കുകയാണ് ഇരുവരെയും കൂട്ടുകെട്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുരളി ഗോപി.
 
'ഭ്രമരം മുതല്‍ ലൂസിഫറും ദൃശ്യം രണ്ടും വരെ.ഒരു എഴുത്തുകാരനെന്ന നിലയിലും നടനെന്ന നിലയിലും നമ്മുടെ ഐതിഹാസിക സൂപ്പര്‍സ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കാനായത് ബഹുമതിയായി കരുതുന്നു. ഇനിയും ഇവിടെ ഒരുപാട് കാര്യങ്ങള്‍ വരാനിരിക്കുന്നു. ലാലേട്ടാ'-മുരളി ഗോപി കുറിച്ചു.
 
അതേസമയം ഗംഭീര പ്രകടനമാണ് മുരളി ഗോപിയും മോഹന്‍ലാലും ദൃശ്യം രണ്ടില്‍ കാഴ്ചവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article