'ദൃശ്യം 2'ന് തിയേറ്റര്‍ റിലീസ് ഇല്ലാത്തത് നഷ്ടമായി തോന്നി,മനസ്സ് തുറന്ന് അന്‍സിബ ഹസ്സന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ഫെബ്രുവരി 2021 (10:39 IST)
'ദൃശ്യം 2' വിജയക്കുതിപ്പ് തുടരുകയാണ്. സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകരും തിയേറ്റര്‍ റിലീസ് മിസ് ചെയ്തു എന്നാണ് പറയുന്നത്. അതേ അഭിപ്രായമാണ് നടി അന്‍സിബ ഹസ്സനും ഉള്ളത്. പക്ഷേ ദൃശ്യം രണ്ടാം ഭാഗം ഒ.ടി.ടി റിലീസ് ആയതിന്റെ ഗുണങ്ങളും താരം പങ്കുവെക്കുകയാണ്.
 
തിയേറ്ററുകളില്‍ എത്താതിരുന്നത് തനിക്ക് ആദ്യം ഒരു നഷ്ടമായി തോന്നിയിരുന്നുവെന്നും എന്നാല്‍ അതിപ്പോള്‍ നന്നായെന്ന തോന്നലാണ് ഇപ്പോള്‍ ഉള്ളതെന്നും നടി പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ളവരും മറ്റു രാജ്യങ്ങളില്‍ ഉള്ളവരും ആദ്യ ദിവസം തന്നെ സിനിമ കണ്ടു. കൂടുതല്‍ നേരം റിലീസായ രാത്രിയില്‍ തന്നെ കണ്ടു എന്നാണ് അന്‍സിബ പറയുന്നത്. ചിലര്‍ ഒന്നിലധികം തവണ കണ്ടു. ഇതൊക്കെ സന്തോഷം നല്‍കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.
 
മികച്ച പ്രകടനം തന്നെയാണ് അന്‍സിബ കാഴ്ചവെച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍