സ്‌പെഷ്യല്‍ പോസ്റ്ററുമായി പ്രഭാസ്, 'രാധേ ശ്യാം' ജൂലൈ 30 ന് റിലീസ്

കെ ആര്‍ അനൂപ്
വ്യാഴം, 11 മാര്‍ച്ച് 2021 (09:01 IST)
പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. 2021 ജൂലൈ 30 ന് ചിത്രം തിയേറ്ററുകളിലെത്തും. അതിനാല്‍ തന്നെ സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് പ്രഭാസ്. ശിവരാത്രി ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നടന്‍. മഞ്ഞില്‍ കിടക്കുന്ന നടി പൂജ ഹെഗ്ഡെയും പ്രഭാസിനെയുമാണ് കാണാനാകുന്നത്.
 
'മഹാ ശിവരാത്രിയുടെ ശുഭദിനത്തില്‍, 'രാധേ ശ്യാം' ല്‍ നിന്നുള്ള പുതിയ പോസ്റ്റര്‍ നിങ്ങള്‍ എല്ലാവരുമായും പങ്കിടുന്നതില്‍ സന്തോഷിക്കുന്നു'-പ്രഭാസ് കുറിച്ചു.
 
റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Next Article