നടി പൂജ ഹെഗ്ഡെയെ അല്ലു അര്‍ജുന്റെ 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലാണ് ഒടുവില്‍ കണ്ടത്.ഇപ്പോളിതാ ടോളിവുഡ് സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി-രാം ചരണ്‍ ചിത്രം 'ആചാര്യ' ടീമിനൊപ്പം നടി ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം എത്തി എന്നാണ് ടോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് നടി വേഷമിടുന്നത്. മാത്രമല്ല ഇതൊരു അതിഥി വേഷം ആണെന്നും പറയപ്പെടുന്നു.ചിത്രത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയായി പൂജ ഹെഗ്ഡെയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനുണ്ടാകും.