ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഏപ്രില്‍ 2025 (17:06 IST)
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ അമേരിക്കയിലേക്ക് ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കടത്തിയത്. 
 
ഏപ്രില്‍ 5 മുതല്‍ ആരംഭിച്ച തിരിച്ചടിനികുതി ആഘാതം ഒഴിവാക്കാന്‍ ഇന്ത്യയെ കൂടാതെ ചൈനയിലെ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും ചരക്കുകള്‍ അമേരിക്കയിലേക്ക് ആപ്പിള്‍ മാറ്റിയിട്ടുണ്ട്. അതുകൊണ്ട് വിലയില്‍ മാറ്റമില്ലാതെ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ആപ്പിളിന്റെ കാര്യത്തില്‍ ട്രംപിന്റെ നയം ഇന്ത്യയ്ക്ക് നേട്ടം ആകുമെന്നാണ് കരുതുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 54 ശതമാനം തീരുവ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതിക്ക് 26 ശതമാനംമാത്രമാണ്. 
 
നിലവില്‍ 9 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും നടത്തുന്നത്. ആപ്പിള്‍ ഫോണുകളുടെ ഉല്‍പ്പാദനം കൂടുതലും ചൈനയില്‍ ആയതിനാല്‍ ഫോണുകള്‍ക്ക് വില കൂടുമെന്നാണ് വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍