പലര്‍ക്കും അറിയാത്ത ചാമ്പക്കയുടെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (20:21 IST)
നമ്മുടെ തൊടിയിലും വീടിന്റെ പരിസരത്തും ഒക്കെ നട്ടുവളര്‍ത്താറുള്ളതാണ് ചാമ്പക്ക. എന്നാല്‍ മറ്റു പല വര്‍ഗങ്ങളെ പോലെ ചാമ്പയ്ക്ക് നമ്മള്‍ വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. അതിന്റെ രുചി ഇഷ്ടമായത് കൊണ്ട് കഴിക്കുന്നവരാണ് പലരും. എന്നാല്‍ ചാമ്പക്ക നിസ്സാരക്കാരനല്ല ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ചാമ്പക്കയ്ക്കുമുണ്ട്. ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് ചാമ്പക്ക. അതുകൊണ്ട് വയറിളക്കം പോലുള്ള അവസ്ഥകളില്‍ കഴിക്കാന്‍ പറ്റിയ നല്ലൊരു ഫലവര്‍ഗം കൂടിയാണിത്. കൂടാതെ ഇതില്‍ സോഡിയം,അയണ്‍, പൊട്ടാസ്യം,ഫൈബറുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
പ്രമേഹമുള്ളവര്‍ക്ക് ധാരാളം കഴിക്കാവുന്ന ഒരു ഫലം കൂടിയാണ് ചാമ്പയ്ക്ക. അതുപോലെതന്നെ ഇതില്‍ വൈറ്റമിന്‍ സിയും ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഇത് കഴിക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇതിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ചാമ്പക്കയുടെ ഫലം മാത്രമല്ല അതിന്റെ കുരു, ഇല എന്നിവയ്ക്കും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍