മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കാരണം ചീത്ത കൊളസ്‌ട്രോളിന്റെ പ്രശ്‌നം ആളുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില പഴങ്ങളുടെ തൊലിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട് - നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചീത്ത കൊളസ്‌ട്രോള്‍ ആയിരിക്കും കൂടുതല്‍. ഇവര്‍മരുന്നുകള്‍ കഴിക്കുന്നതിനുപകരം അവരുടെ ഭക്ഷണത്തില്‍ തൊലികളയാത്ത ചില പഴങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണം.
ഈ പഴങ്ങളുടെ തൊലിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതില്‍ ഒന്നാണ് ആപ്പിള്‍. തൊലി കളഞ്ഞതിന് ശേഷം ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ആപ്പിളിന്റെ തൊലിയില്‍ വൈറ്റമിന്‍ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗത്തെ അകറ്റി നിര്‍ത്തുക മാത്രമല്ല കൊളസ്ട്രോള്‍ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും.
കിവിയുടെ തൊലി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പലപ്പോഴും, ആളുകള്‍ കിവി തൊലി കളഞ്ഞതിന് ശേഷം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതിന്റെ തൊലിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും ദിവസവും കവി കഴിക്കുന്നത് നല്ലതാണ്.