'അഭിപ്രായങ്ങള്‍ അഭിമാനത്തോടെ പങ്കുവെക്കാം',കങ്കണയെ ക്ഷണിച്ച് 'കൂ' ആപ്പ് !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (10:48 IST)
കഴിഞ്ഞദിവസമാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. വിവാദ ട്വീറ്റുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ പറയുവാന്‍ തനിക്ക് വേറെയും വേദികള്‍ ഉണ്ടെന്ന് കങ്കണ പറഞ്ഞിരുന്നു. ഇപ്പോളിതാ നടിയെ താങ്കളുടെ ക്ഷണിച്ച് 'കൂ' ആപ്പ്.
 
ആത്മനിര്‍ഭര്‍ ആപ്പ് ഇന്നവേഷന്‍ ചലഞ്ചിലെ വിജയി കൂടിയാണ് 'കൂ' ആപ്പ്. ഇത് നിങ്ങളുടെ വീട് ആണെന്നും ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അഭിമാനത്തോടെ പങ്കുവെക്കാം എന്ന് പറഞ്ഞു കൊണ്ടാണ് 'കൂ'വിന്റെ ഫൗണ്ടര്‍ സിഇഒ മാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്ക പത്രക്കുറിപ്പിലൂടെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article