റിസൈൻ‌ മോദി ട്രെൻഡിംഗാക്കുന്നു, വാക്‌സിൻ സൗജന്യമായി തരുന്ന മോദിയെ ബോളിവുഡിലെ കോമളികൾ അർഹിക്കുന്നില്ല: കങ്കണ

വ്യാഴം, 29 ഏപ്രില്‍ 2021 (19:15 IST)
സൗജന്യമായി വാക്‌സിൻ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോളിവുഡ് അർഹിക്കുന്നില്ലെന്ന് കങ്കണ റണാവത്ത്. മഹാരാഷ്ട്ര സർക്കാർ വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാർത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.  ഇവർ റിസൈൻ മോദിയെന്ന ഹാഷ്‌ടാഗ് ട്രെന്റിങാക്കുകയും ചെയ്യുന്നു എന്നും കങ്കണ ട്വിറ്ററിൽ എഴുതി.
 
കേന്ദ്രം സൗജന്യമായാണ് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ബോളിവുഡിലെ കോമാളികൾ എന്നിട്ടും രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ച സംസ്ഥാനത്തെ പൊക്കിപറയുന്നു. എന്നിട്ട് അവർ റിസൈൻ മോദി എന്ന ഹാഷ്ടാഗിനെ ട്രെന്റിങ്ങാക്കുന്നു. നിങ്ങൾ മോദിയെ അർഹിക്കുന്നില്ല. നിങ്ങളുടെ തെറ്റുകൾ ന്യായീകരിക്കേണ്ട.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍