റഷ്യന്‍ സഹായം: പുടിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി; രാവിലെ റഷ്യന്‍ വിമാനങ്ങള്‍ ഇന്ത്യയില്‍

ശ്രീനു എസ്

വ്യാഴം, 29 ഏപ്രില്‍ 2021 (13:14 IST)
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായിച്ച റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ചയാണ് മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളദമീര്‍ പുടിനുമായി സംസാരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തില്‍ കൂടെ നിന്നതിന് റഷ്യയോട് നന്ദി അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 
 
അതേസമയം ഇന്ന് പുലര്‍ച്ചെ റഷ്യയില്‍ നിന്നും 22ടണ്‍ ഓക്‌സിജനും ഓക്‌സിജന്‍ നിര്‍മാണ യൂണിറ്റുകളും, രണ്ടുലക്ഷം പാക്കറ്റ് മരുന്നുകളും മറ്റു വസ്തുക്കളും എത്തിയിട്ടുണ്ട്. കൂടാതെ റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് V മെയ് ഒന്നോടെ രാജ്യത്തെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍