3,518 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചിലവ്. ഇന്ത്യയും ബംഗ്ലാദേശിന്റെയും സൗഹൃദത്തിന്റെ പ്രതീകമായാണ് പാലത്തിന്‍ മൈത്രി സേതു എന്ന് പേര്‍ നല്‍കിയത്. പാലത്തിലൂടെ ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തിന് പുതിയ അധ്യായം തുറക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.