കൊവിഡ് പ്രതിരോധത്തില്‍ ശരിയായ തീരുമാനമെടുത്തു, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ

ലില്ലി ഡേവിസ്

വ്യാഴം, 5 നവം‌ബര്‍ 2020 (22:44 IST)
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ശരിയായ തീരുമാനങ്ങളെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 130 കോടി ജനങ്ങളെ രക്ഷിച്ചെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. മോദിയെ വിമര്‍ശിക്കാനുള്ള വ്യഗ്രതയില്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന്‍റെ താല്‍പ്പര്യത്തെ എതിര്‍ക്കുകയാണെന്നും നഡ്ഡ പറഞ്ഞു.
 
ബീഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ജെ പി നഡ്ഡ. 
 
നരേന്ദ്രമോദി കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടപ്പാക്കിയപ്പോള്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രം‌പിന് അത് സാധിച്ചില്ലെന്നും നഡ്ഡ പറഞ്ഞു. ഏഴാം തീയതിയാണ് ബീഹാറിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍