ചാക്കോയും മേരിയും സീരിയയിലെ 25 പേര്‍ക്ക് കൊവിഡ്, ‘ഞാനും നീയും’ സീരിയലിലെ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

കെ ആര്‍ അനൂപ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (19:32 IST)
ലോക്ക് ഡൗണിനുശേഷം സീരിയൽ മേഖല പതിയെ പഴയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വിവിധ ലൊക്കേഷനുകളിലുള്ള ഷൂട്ടിങ് സംഘത്തിലെ 42 പേർക്ക് കോവിഡ‍് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് പല സീരിയലുകളുടെയും ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
 
മഴവിൽ മനോരമ ന്യൂസ് സംപ്രേഷണം ചെയ്യുന്ന ചാക്കോയും മേരിയും എന്ന പരമ്പരയിലെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കും ഫ്ലവേഴ്സ് ചാനലിലെ കൂടത്തായി എന്ന പരമ്പരയിലെ ഒരാൾക്കും കോവിഡ് പോസിറ്റീവായി. ഈ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍