സംസ്ഥാനത്ത് ലോക്ക്‌ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം, കേരളം സ്വന്തം നിലയിൽ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും

ബുധന്‍, 28 ഏപ്രില്‍ 2021 (12:37 IST)
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗണാവാം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം കൊണ്ടുവന്നതിന് പിന്നാലെയാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്ത് പത്തനംതിട്ട,കൊല്ലം ജില്ലകൾ ഒഴികെ 12 ജില്ലകളിലും ടിപിആർ 15 ശതമാനത്തിന് മുകളിലാണ്.
 
ലോക്ക്‌ഡൗൺ വേണ്ട എന്ന തീരുമാനം സർവകക്ഷി‌യോഗത്തിലെ തീരുമാനമാണ്. അതിൽ നിന്നും മാറേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.  18 വയസിന് മുകളിലുള്ളവര്‍ക്കായി കേരളം സ്വന്തം നിലയിൽ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
 
അതേസമയം സംസ്ഥാനത്തെ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ ഗുരുതരമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയാല്‍ അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് യോഗം അവസാനിച്ചത്. ലോക്ക്‌ഡൗണിന്ന് പകരം സംസ്ഥാനത്ത് കർശനനിയന്ത്രണങ്ങൾ നടപ്പിലാക്കാനും തീരുമാനമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍