പല തവണ മാറ്റിവെച്ച് കേസ്, ഒടുവിൽ കോടതി വിധി: സോളാർ കേസിൽ സരിതയ്‌ക്ക് 6 വർഷം കഠിനതടവും പിഴയും

ചൊവ്വ, 27 ഏപ്രില്‍ 2021 (20:13 IST)
സോളാർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിൽ രണ്ടാം പ്രതി സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2013 മുതൽ ആരംഭിച്ച വിവാദപരമ്പരകൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.
 
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇതിൽ മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും.
 
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെട്ടതോടെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദങ്ങൾക്ക് ഇത് കാരണമായി. സോളാർ പ്ലാന്റുകൾ സ്ഥാപിക്കാമെന്ന് കാട്ടി തട്ടിപ്പ് നടത്തിയതിൽ കോഴിക്കോട് സെന്റ‌്‌ വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.
 
സരിത കേസിൽ ഹാജരാകത്തതിനാൽ വിധി പറയുന്നത് പല തവണ മാറ്റിവെച്ച കേസിലാണ് കോടതി നടപടി.തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍