കേരളത്തിൽ ആദ്യമായി ഒരു ജില്ലയിൽ 5000ത്തിനും മുകളിൽ രോഗികൾ, ഏഴ് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം

ചൊവ്വ, 27 ഏപ്രില്‍ 2021 (18:04 IST)
സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നു. കോഴിക്കോട് ഇന്ന് 5015 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് 4270 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,819 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
 
കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591,പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍