വാക്സിന്റെ വില കുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രം

ശ്രീനു എസ്

ചൊവ്വ, 27 ഏപ്രില്‍ 2021 (17:06 IST)
കോവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല വിലയ്ക്ക് വാക്സിന്‍ വില്‍ക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യം കമ്പനികളോട് ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും ലാഭത്തിന്‍ മുന്‍തൂക്കം നല്‍കുന്നത് ശരിയായ കാര്യമല്ലന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതേ പറ്റി ചര്‍ച്ച നടന്നത്. 
 
നിലവില്‍ ഭാരത് ബയോടെക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് യഥാക്രമം 400 രൂപയും 600രൂപയുമാണ്. എന്നാല്‍ രണ്ടു കമ്പനികളും കേന്ദ്ര സര്‍ക്കാരിന് വാക്സിന്‍ ഒരു ഡോസിന് 150 രൂപയ്ക്കാണ് വാക്സിന്‍ നല്‍കുന്നത്. രണ്ടു കമ്പനികളും ഉടനെ തന്നെ വാക്സിന്റെ വിലയില്‍ മാറ്റങ്ങളെന്തെങ്കിലും കൊണ്ടു വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍