ഈ മാസം 30വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൂടാതെ 28വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.