മകള്‍ ലക്ഷ്മിയുടെ പേരില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനം ഒരുക്കി സുരേഷ് ഗോപി എംപി. അതേസമയം കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപ്പിലായി.
ഒരു കൊവിഡ് രോഗിപോലും ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടാന്‍ പാടില്ലെന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. 64 കിടക്കകളില്‍ ഓക്‌സിജന്‍ സംവിധാനം ഒരുക്കാന്‍ 7.6 ലക്ഷം രൂപയാണ് ചിലവ്.