മൂന്നുദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായി. ഗ്രാമിന് 15രൂപ കുറഞ്ഞ് 4445രൂപയായി. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില കുറയാന്‍ കാരണം. ഇതോടെ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയിട്ടുണ്ട്.