കേരളത്തില്‍ ചുമ്മാ വന്നതല്ല,കാര്‍ ചേസിങ് പഠിച്ച് സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഏപ്രില്‍ 2021 (15:15 IST)
മമ്മൂട്ടിയുടെ മധുര രാജയില്‍ അതിഥിയായാണ് സണ്ണി ലിയോണ്‍ എത്തിയതെങ്കില്‍ ഇത്തവണത്തെ വരവ് ഗംഭീരമാക്കാന്‍ തന്നെയാണ് നടി തീരുമാനിച്ചിരിക്കുന്നത്. ഷെരോ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി താരം വേഷമിടും. മാത്രമല്ല സിനിമയില്‍ അടിപൊളി കാര്‍ ചേസിങ് ഒക്കെയുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് സണ്ണി. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വളരെ അനായാസമായാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് നടി കാറ് ഒട്ടിക്കുന്നത്.
 
കുട്ടനാടന്‍ മാര്‍പാപ്പ ഒരുക്കിയ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെരോ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ്. സിനിമയിലെ കഥ തന്നെ ആകര്‍ഷിച്ചതെന്ന് നടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍