സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും

ശ്രീനു എസ്

ബുധന്‍, 10 ഫെബ്രുവരി 2021 (11:07 IST)
സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നുപരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണിലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
 
കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 2016മുതല്‍ 12തവണയായി 29ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. എന്നാല്‍ സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് സണ്ണിലിയോണ്‍ മൊഴി നല്‍കിയത്. കരണ്‍ജിത്ത് കൗര്‍ വോറ എന്ന പേരിലാണ് ജാമ്യാപേക്ഷ നടി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍