19കാരനുമായുള്ള ലൈംഗിക ബന്ധം തന്റെ സമ്മതത്തോടെ എന്ന് 15കാരി: തർക്ക വിഷയമായി തുടരുന്നു എന്ന് കോടതി

ഞായര്‍, 7 ഫെബ്രുവരി 2021 (10:04 IST)
പ്രായപൂർത്തിയാകത്തവരുടെ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ നിയമത്തിൽ തർക്ക വിഷയമായി തുടരുന്നു എന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 19കാരനെ പോക്സോ വകുപ്പ് പ്രകാരം ശിക്ഷിച്ച കീഴ്‌കോടതി വിധി താൽക്കാലികമായി റദ്ദാക്കികൊണ്ടായിന്നു കോടതിയുടെ നിരീക്ഷണം. തന്റെ സമ്മതോടെയായിരുന്നു ലൈംഗിക ബന്ധം എന്ന പെൺകുട്ടി വെളിപ്പെടുത്തിയതൊടെയാണ് കോടതിയുടെ നീക്കം.
 
എഫ്ഐറിൽ മൊഴി 19കാരന് എതിരയിരുന്നു എങ്കിലും പെൺകുട്ടി ഈ മൊഴി മാറ്റിയതും, ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവവുമാണ് കീഴ്‌കോടതി വിധി താൽകാലികമായി റദ്ദാക്കാൻ കാരണം എന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് കോടതി ജാമ്യം ആനുവദിയ്ക്കുകയും ചെയ്തു. വിചാരണ ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണം എന്ന് 19 കാരന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കീഴ്ക്കോടതി വിധിയ്ക്കെതിരായ അപ്പിലീൽ വിചാരണ തുടരും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍