'ദൈവവിളി ഉണ്ടായി': പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

ഞായര്‍, 7 ഫെബ്രുവരി 2021 (09:43 IST)
പാലക്കാട്: സ്വന്തം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. ഞായറാഴ്ച പുലർച്ചെ നാലുമണിയൊടെയാണ് ക്രുരമായ സംഭവം ഉണ്ടായത്. ഷാഹിദ എന്ന യുവതി തന്റെ മൂന്നാമത്തെ മകൻ ആമിലിനെ കുളിമുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെത്തി ഷാഹിദ തന്നെയാണ് മകനെ കൊലപ്പെടുത്തിയതായി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത. ഇതിന് ശേഷമാണ് വീട്ടിൽ ഉണ്ടങ്ങുകയായിരുന്ന ഭർത്താവ് പോലും വിവരം അറിഞ്ഞത്.
 
ദൈവവിളി ഉണ്ടായെന്നും, മകനെ ബലി നൽകി എന്നും ഷാഹിദ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവസികൾ. ഷാഹിദയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളതായി പ്രകടമായിട്ടില്ല എന്നും. കുട്ടികളോട് സ്നേഹത്തിൽ പെരുമാറിയിരുന്ന ആളാണ് ഷാഹിദ എന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പാലക്കാട് എസ്‌പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിയ്ക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍