790 പോയിന്റ് ഉയർന്ന് സെൻ‌സെക്‌സ്, നിഫ്‌റ്റി 14,800ന് മുകളിൽ ക്ലോസ് ചെയ്‌തു

ബുധന്‍, 28 ഏപ്രില്‍ 2021 (18:47 IST)
തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്‌റ്റി 14,800ന് മുകളിലെത്തി. കമ്പനികളുടെ നാലാംപാദ പ്രവർത്തനഫലങ്ങളും വാക്‌സിൻ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. 
 
ബാങ്ക്,ഓട്ടോ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.സെൻസെക്‌സ് 789.70 പോയന്റ് ഉയർന്ന് 49,733.84ലിലും നിഫ്റ്റി 211.50 പോയന്റ് നേട്ടത്തിൽ 14,864.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1730 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1180 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍