സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവൂഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആര്‍എസ്എസിന്റെ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കവെയാണ് കങ്കണ ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി താരം ട്വിറ്ററില്‍ എത്തിയിരുന്നു.