ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ശ്രീനു എസ്

വെള്ളി, 23 ഏപ്രില്‍ 2021 (15:33 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇതോടെ ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
 
ഗുരുവായൂരില്‍ ശനിയാഴച നാല്‍പതു വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ ഇന്നു രാവിലെ വിലക്ക് നീക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍