കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച നടക്കുന്ന വിവാഹങ്ങളില്‍ 20പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി

ശ്രീനു എസ്

വെള്ളി, 23 ഏപ്രില്‍ 2021 (15:01 IST)
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണം നിലവിലുണ്ട്. ഇതനുസരിച്ച് വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ അഞ്ചില്‍കൂടുതല്‍ പേര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. വിവാഹ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നേരത്തെയുള്ള ഉത്തരവ് കളക്ടര്‍ പുതുക്കിയത്. അതേസമയം, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍പേര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍