ആശുപത്രികള്‍ നിറഞ്ഞതിനാല്‍ മൊബൈല്‍ ഐസിയു യൂണിറ്റുകള്‍ അടക്കം ആരംഭിച്ചാണ് രാജ്യം പ്രതിസന്ധിയെ മറികടക്കാന്‍ നോക്കുന്നത്. ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികള്‍ കാത്തുകിടക്കേണ്ട അവസ്ഥ. 25 ലക്ഷത്തോളം കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തി.
ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഐസിയു കിടക്കകളുടെ അപര്യാപ്തതയാണ് കോവിഡ് മരണങ്ങള്‍ ഇരട്ടിക്കാന്‍ കാരണമെന്നും ഇതിനു ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഓക്‌സിജന്‍ ക്ഷാമത്തിനു കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.