മോഷ്ടിച്ചത് വാക്‌സിനാണെന്നറിഞ്ഞ് ദുഃഖിതനായി മോഷ്ടാവ്; തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഒരു ക്ഷമാപണ കത്തും

ശ്രീനു എസ്

വെള്ളി, 23 ഏപ്രില്‍ 2021 (12:06 IST)
മോഷ്ടിച്ചത് വാക്‌സിനാണെന്നറിഞ്ഞ് ദുഃഖിതനായി മോഷ്ടാവ്. ഇന്നലെ ഹരിയാനയിലായിരുന്നു 1710ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയത്. ജിജിന്ദിപെ പിപി സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നായിരുന്നു വാക്‌സിന്‍ മോഷണം പോയത്. താന്‍ മോഷ്ടിച്ചത് വാക്‌സിനാണെന്നറിഞ്ഞതോടെ മോഷ്ടാവ് ദുഃഖിതനാകുകയും വാക്‌സിന്‍ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. 
 
ഇന്നലെ വൈകുന്നേരം ആശുപത്രിക്ക് സമീപമുള്ള ഒരു കടയിലാണ് മോഷ്ടാവ് വാക്‌സിന്‍ തിരികെ ഏല്‍പ്പിച്ചത്. കൂടെ ഒരു ക്ഷമാപണ കത്തും ഉണ്ടായിരുന്നു. അതേസമയം മോഷ്ടാവ് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസുകാര്‍ക്കുള്ള ഭക്ഷണം എന്നു പറഞ്ഞാണ് വാക്‌സിന്‍ കടയില്‍ ഏല്‍പ്പിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍