കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം ഇരട്ടിയായി ഉയര്‍ന്നു. ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 13.4 കോടിയായി ഉയര്‍ന്നെന്ന് പഠനം. അമേരിക്ക ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് പഠനം. കോവിഡ് മഹാമാരിയാണ് രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. കോവിഡ് രണ്ടാം തരംഗം ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയേക്കും.