രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 13.54 കോടി കഴിഞ്ഞു

ശ്രീനു എസ്

വെള്ളി, 23 ഏപ്രില്‍ 2021 (10:28 IST)
രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 13.54 കോടി കഴിഞ്ഞു. ഇതുവരെ 13,54,78,420 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് പുറത്തുവന്നത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,32,730 പോസിറ്റീവ് കേസുകളാണ്. അതേസമയം 24 മണിക്കൂറിനിടെ 2,263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
 
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,86,920 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 24,28,616 രോഗികളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍