ഭീതിതം, ആശങ്കാജനകം; മൂന്ന് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് ബാധ, മരണസംഖ്യ കുതിച്ചുയരുന്നു

വെള്ളി, 23 ഏപ്രില്‍ 2021 (09:45 IST)
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,32,730 പോസിറ്റീവ് കേസുകളാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,62,63,695 ആയി. ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 24,28,616 രോഗികള്‍. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,36,48,159 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, ആകെ മരണസംഖ്യ 1,86,920 ആയി ഉയര്‍ന്നു. 
 
രാജ്യത്ത് ഇതുവരെ 13,54,78,420 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ മരണസംഖ്യ കുതിച്ചുയര്‍ന്നേക്കാം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതലയോഗം ഇന്നു ചേരും. 

Trending News: ഞാന്‍ പാട്ട് പാടി, വാണി എഴുന്നേറ്റ് ഓടി; ചിരിപ്പിച്ച് ബാബുരാജ്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍