"സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം" ഇന്ന് രോഗം സ്ഥിരീകരിച്ചത് 26,995 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി 19.7
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,37,177 പേരിൽ നടത്തിയ പരിശോധനയിലാണ് 26,995 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 28 മരണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു. എറണാകുളത്ത് 4396 പേർക്കും, കോഴിക്കോട് 3372പേർക്കും രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നാല് ജില്ലകളിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,56,266 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ആയി ഉയരുകയും ചെയ്‌തു.