ഉത്തർപ്രദേശിൽ കൊവിഡ് വ്യാപനം ഗുരുതരം, രോഗികളുടെ എണ്ണം 35,000ത്തിലേക്ക്

വ്യാഴം, 22 ഏപ്രില്‍ 2021 (17:40 IST)
ഉത്തർപ്രദേശിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,379 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 195 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,541 ആയി.
 
ഇതുവരെ 9,76,765 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധനാ‌ഴ്ച 33,214 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവിൽ 2,59,810 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. രണ്ട് ലക്ഷത്തിലധികം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍