രാജ്യത്ത് പടരുന്നത് കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം, ഉറവിടം മഹാരാഷ്ട്ര, കൂടുതൽ അപകടകാരി

വ്യാഴം, 22 ഏപ്രില്‍ 2021 (14:27 IST)
രാജ്യത്ത് പടർന്ന് പിടിക്കുന്നത് കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമെന്ന് ഗവേഷകർ. വകഭേദം സംഭവിച്ച വൈറസിന്റെ ഉറവിടം മഹാരാഷ്ടയാണെന്നാണ് നിഗമനം.മഹാരാഷ്ട്രയിലെ അമരാവതിയിൽ ഫെബ്രുവരിയിലാണ് B.1.617 വൈറസ് വകഭേദം കണ്ടെത്തിയത്.
 
അതേസമയം യു‌ക്കെ,ആഫ്രിക്ക,ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ഇന്ത്യയിൽ കണ്ടെത്തിയ വകഭേദമെന്ന് വിദഗ്‌ധർ പറയുന്നു. ഇത് കൂടുതൽ വ്യാപനശേസ്ഹിയുള്ളതും അപകടകരവുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2104 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ കാരണം മരണപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍