ഓക്‌സിജൻ, വാക്‌സിനേഷൻ വിഷയങ്ങളിൽ സർക്കാർ നയം എന്താണെന്ന് കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.