സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്

വ്യാഴം, 22 ഏപ്രില്‍ 2021 (08:31 IST)
സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ ആശിഷ് കൊവിഡ് ബാധിതനായി ഡല്‍ഹിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു. 
 
ആശിഷിന് കൊവിഡ് ആയിരുന്നതിനാല്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരി ക്വാറന്റൈനിലാകുകയും പ്രചരണത്തിന് പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍