കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്

ബുധന്‍, 21 ഏപ്രില്‍ 2021 (18:59 IST)
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രണ്ടാംതരംഗം  തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്സിന്‍ ജനങ്ങളിലെത്തിക്കുകയാണ്  കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
 
സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്സിന്‍ നയം. ഇതുമൂലം പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്സിന്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല.ഇത് പ്രതിഷേധാര്‍ഹമാണ്. വാക്സിന്‍ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുക്കുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍