സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാക്‌സിന്‍ നല്‍കുന്ന നിരക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു

ശ്രീനു എസ്

ബുധന്‍, 21 ഏപ്രില്‍ 2021 (13:51 IST)
സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാക്‌സിന്‍ നല്‍കുന്ന നിരക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലായിരിക്കും വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600രൂപ നിരക്കിലാണ് നല്‍കുക. അതേസമയം കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് തന്നെയായിരിക്കും വാക്‌സിന്‍ നല്‍കുന്നത്. 
 
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനം കേന്ദ്രത്തിനും ബാക്കി സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായിരിക്കും നല്‍കുക. അതേസമയം മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍