മദ്യലഹരിയില്‍ വാക്കുതര്‍ക്കം: പുനലൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

ശ്രീനു എസ്

ബുധന്‍, 21 ഏപ്രില്‍ 2021 (09:27 IST)
പുനലൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ചെമ്മന്തൂര്‍ മുരുകന്‍കോവിലിനു സമീപം സന്തോഷ് ഭവനില്‍ സനല്‍(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ സനലിന്റെ സുഹൃത്തും മരം വെട്ടു തൊഴിലാളിയുമായ സുരേഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
 
കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ സനലിനെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് സുരേഷ് അറസ്റ്റിലായത്. മരിച്ച സനല്‍ ഓട്ടോ ഡ്രൈവറാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍